ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പ്രമേയങ്ങളോടായിരുന്നു ആർ ശരത്തിന് എന്നും പ്രിയം. ലോകത്തിൻറെ വിവിധ ചലച്ചിത്രവേദികളിലും കയ്യൊപ്പ് ചാർത്തിയതായിരുന്നു ശരതിൻ്റെ സിനിമകൾ
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധൻ ചാപ്ലിനും ചിരിക്കുന്നു, സ്വയംപറുദീസ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സായാഹ്നം സംസ്ഥാന സർക്കാരിന്റെ 7 പുരസ്കാരങ്ങൾ നേടി.
സായാഹ്നത്തിൽ തുടക്കം
മാധ്യമപ്രവർത്തനായി ജീവിതം തുടക്കം. കലാകൗമുദിയിലും കേരളകൗമുദിയിലും മാധ്യമപ്രവർത്തകനായി തൊഴിൽ ജീവിതം. ഇതിനിടെ എണ്ണം പറഞ്ഞ ഒരു പറ്റം ഡോക്യുമെന്‍റികൾ. 1995ൽ ഇൻഫമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പ്രവേശിക്കുന്നു. സർക്കാർ ജീവനക്കാരനായിരിക്കുമ്പോഴും ഡോക്യുമെന്ററി ഉപേക്ഷിച്ചില്ല. സർവീസിലിക്കെയാണ് ആദ്യ സിനിമ വരുന്നത്. സായാഹ്നം. ഏറെ കാലികമായ വിഷയം. പാരിസ്ഥിതിക പ്രശ്നങ്ങളെയും ആണവഭീഷണിയെയും കേരളത്തിൻറെ മണ്ണിലേക്ക് പറിച്ചു നട്ട് അവതരിപ്പിച്ച സിനിമപാരിസ്ഥിതിക പ്രശ്നങ്ങളെയും ആണവഭീഷണിയെയും കേരളത്തിൻറെ മണ്ണിലേക്ക് പറിച്ചു നട്ട് അവതരിപ്പിച്ച സിനിമ. നാടകാചാര്യൻ ഒ മാധവനായിരുന്നു കേന്ദ്രകഥാപാത്രം അവതരിപ്പിച്ചത്. മികച്ച ചിത്രം മികച്ച കഥ ഉൾപ്പടെ ഏഴ് അവാർഡുകൾ ഈ ചിത്രം വാരിക്കൂട്ടി. ഒ മാധവൻ മികച്ച നടനായി. കാലമേ കൈക്കൊള്ളുക നീ എന്ന പാട്ടിലൂടെ വിധു പ്രതാപ് എന്ന ചെറുപ്പക്കാരൻ മികച്ച ഗായകനായി. രണ്ട് ദേശീയ പുരസ്ക്കാരങ്ങൾ, മ്യൂണിക്ക് അന്താരാഷ്ട്രാ മേളകളിലടക്കം സായാഹ്നം കേരളത്തിൻറെ കൊടിക്കൂറ പായിച്ചു. കേരളത്തിലെ കഥകൾക്ക് ലോകത്തിൻറെ ഭാഷയിൽ ദൃശ്യരൂപം നൽകലായിരുന്നു ഷാജി എം കരുണിൻ്റെ പ്രിയ സഹായിയും ചെയ്ത് പോന്നത്.
രണ്ടാം ചിത്രം സ്ഥിതി
ഗായകൻ ഉണ്ണിമേനോൻ നായകനായെത്തിയ സ്ഥിതിയായിരുന്നു രണ്ടാം ചിത്രം. ആനൂകുല്യങ്ങൾ പിൻവലിച്ചതിനെ തുടർന്ന് സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്ഥിതി സിനിമ. സർക്കാർ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ച സ്ഥിതി ബാങ്കോക്ക് മേളയിൽ പ്രീമിയർ ചിത്രമായി. ഉണ്ണി മേനോൻ നായകനും ഗായകനും ഒപ്പം സംഗീതസംവിധായകനുമായി ഈ ചിത്രം. ഉണ്ണി മേനോനെ സംഗീതസംവിധായകനായ ആദ്യ സിനിമ
സ്റ്റുട് ഗർട്ട് മേളയിൽ മികച്ച ചിത്രത്തിനും ഏഷ്യാ പസഫിക് മേളയിൽ മികച്ച സംവിധായകനുമുള്ള പുരസ്ക്കാരം നേടിയ ശീലാബതി, ജനീവ മേളയിലും ലണ്ടൻ മേളയിലും മികച്ച ചിത്രമായ ശില്പാ ഷെട്ടി നായികയായ ഹിന്ദി സിനിമ ദ ഡിസയർ എ ജേർണി ഓഫ് എ വുമൺ, മെക്സിക്കൻ മേളയിൽ മികച്ച ചിത്രമായ പറുദീസ, ബുദ്ധനും ചാപ്ളിനും ചിരിക്കുന്നു. സ്വയം എന്നിവയാണ് സിനിമകൾ. കിളിമാനൂർ ക്ഷേത്രത്തിലെ രാജാ രവിവർമ്മ ചിത്രങ്ങളുടെ കണ്ടെത്തലിനെ കുറിച്ചുള്ള ദ പെയിൻറഡ് എപിക്സ് കന്നി ഡോക്യുമെൻററി. . അന്താരാഷ്ട്ര്രാ മേളകളുടെ തലപ്പത്തെത്തി. ഇതേക്കുറിച്ചുള്ള വിശദമായ പഠനത്തിന് 1996ൽ കേന്ദ്രസർക്കാരിൻ്റെ ഫെലോഷിപ്പ് കിട്ടി. ഒ എൻ വി കുറുപ്പിൻ്റെ ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യൂഫിക്ഷൻ വിദേശത്തുൾപ്പടെ പ്രദർശിപ്പിച്ചു. മഹാത്മാഗാന്ധി റോഡ്, സ്വപ്നങ്ങളുടെ ശവസംസ്ക്കാരം എന്നീ ചിത്രങ്ങളും ശരത്തിന്‍റേതായി ഉണ്ട്.
പി ആർഡിയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡ്യെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. സാംസ്ക്കാരികവകുപ്പിന് കീഴിൽ എം പി സിസി ഡയറ്കടറായും ഭാരത് ഭവൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടനിലെ ഐയുകെഎഫ്എഫ് 2007ൻ്റെ ഫെസ്റ്റിവൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തലസ്ഥാനത്തെ സാംസ്ക്കാരിക ഇടങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സൗമ്യനായ ശരത്. കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ച ശരത് മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠനത്തിന് ശേഷമാണ് മാധ്യമമേഖയിലെത്തുന്നത്.

