Asianet News MalayalamAsianet News Malayalam

'സംവിധായകൻ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണം'; വിമർശനവുമായി നടി ഉഷ ഹസീന

 പരാതി പറയുന്നവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ അപമാനിക്കുകയാണ്. സംവിധായകൻ രഞ്ജിത് വലിയ പദവിയിലിരിക്കുന്നയാളാണ്. എന്നാൽ ആരോപണം വന്നാൽ അദ്ദേഹം അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ഉഷ പറഞ്ഞു. 

Director Ranjith should face investigation on allegations; Actress Usha Hasina with criticism
Author
First Published Aug 24, 2024, 4:32 PM IST | Last Updated Aug 24, 2024, 4:38 PM IST

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണമെന്ന് നടി ഉഷ ഹസീന. ദുരനുഭം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി പറയുന്നവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ അപമാനിക്കുകയാണ്. സംവിധായകൻ രഞ്ജിത് വലിയ പദവിയിലിരിക്കുന്നയാളാണ്. എന്നാൽ ആരോപണം വന്നാൽ അദ്ദേഹം അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ഉഷ പറഞ്ഞു. 

പല സ്ത്രീകളും പരാതി പറയാൻ മടിക്കുന്നു. ഞാൻ പോലും ഒരു അവസരത്തിൽ അഭിനയം നിർത്തേണ്ട സാഹചര്യത്തിൽ എത്തി. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. സർക്കാരും സാംസ്കാരിക വകുപ്പും ശക്തമായി ഇടപെടണം. ഒറ്റപ്പെട്ട മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു. 

അതേസമയം, രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നടി ശ്രീലേഖ മിത്ര പ്രതികരിച്ചു. പാലേരിമാണിക്കം സിനിമയുടെ ഓഡിഷന് വേണ്ടി വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന്  ചേരാത്തതിനാൽ മടക്കിയയച്ചുവെന്നുമുളള രജ്ഞിത്തിന്റെ വാദം നടി തളളി. കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് ആവർത്തിച്ചു. 

ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകും. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുന്ന കാലമാണ്. മമത ബാനർജി സർക്കാരിനെതിരെ അടക്കം ശക്തമായ ശബ്ദമുയർത്തിയ വ്യക്തിയാണ് ഞാൻ. ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ട്. സ്ത്രീകൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ഞാൻ പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണമെന്നും അവർ ആവർത്തിച്ചു. 
രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രേഖാ ശര്‍മ്മ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios