കണ്ടുപഠിക്കണം ഈ വ്യക്തിത്വം അനുശ്രീയെ ഓര്‍ത്ത് എനിക്ക്  ബഹുമാനം തോന്നുന്നു: സുജിത് വാസുദേവ്

First Published 24, Mar 2018, 12:33 PM IST
director sujith vasudev talks about actress anusree
Highlights

സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോല്‍ ബഹുമാനം തോന്നുന്നു

വേറിട്ട വ്യക്തികൊണ്ടും ജീവിത രീതികൊണ്ടും വ്യത്യസ്തമായ നടിയാണ് അനുശ്രീ. മലയാളികള്‍ക്ക് എന്നും അനുശ്രീ എന്നും പ്രിയങ്കരിയാവുന്നതും ഇതുകൊണ്ട് തന്നെയാണ്. ഛായാഗ്രാഹകന്‍ സുജിത് വാസുദേവന്‍ ഒരുക്കുന്ന ഓട്ടോറിക്ഷയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് അനുശ്രിയിപ്പോള്‍. ഓട്ടോ ഡ്രൈവറായി  അനുശ്രീ അഭിനയിക്കുന്ന  ചിത്രത്തിന്റെ ലൊക്കേഷനനിലെ ഒരു വ്യത്യസ്തമായ അനുഭവം പങ്കുവച്ചിരിക്കുകയാണ്  സംവിധായകന്‍.

  "നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാനാവുന്നത് മികച്ച വ്യക്തിത്വം ഉളളവര്‍ക്കേ സാധീക്കു എന്ന വാക്കോടുകൂടിയാണ് സുജിത് വാസുദേവ് പറഞ്ഞു തുടങ്ങിയത്.  ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഈ പെണ്‍കുട്ടി തന്റെ സഹതാരത്തിന്റെ സഹായിക്കുന്നത് കാണുമ്പോള്‍ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുശ്രീയെ ഓര്‍ത്ത് എനിക്ക് ബഹുമാനം തോന്നുന്നുവെന്നും" സുജിത് വാസുദേവന്‍ പറഞ്ഞു.

20 പുരുഷന്‍മാര്‍ ഓട്ടോഡ്രൈവറായിട്ടുള്ള ഒരു ഓട്ടോസ്റ്റാന്‍ഡിലേക്ക് ഒരു സ്ത്രീ എത്തുന്നതും അവിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. 
 

loader