Asianet News MalayalamAsianet News Malayalam

ഭരണ സമിതി പിരിച്ചുവിട്ടതോടെ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് അമ്മ; ഒറ്റയ്ക്ക് നേരിടണം, നയിക്കാനാര്, തിരക്കിട്ട ചർച്ചകൾ

തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തിൽ വരാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി തുടരും. അവശ കലാകാരൻമാർക്കും നൽകുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങൾ അറിയിക്കുന്നത്. താരങ്ങൾ ഒരുമിച്ച് അടുത്ത മാസം കൊച്ചിയിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടിയിൽ മാറ്റം വന്നേക്കും. 

discussion started among the actors and actresses about who will be in the new management committee amma
Author
First Published Aug 28, 2024, 5:22 AM IST | Last Updated Aug 28, 2024, 11:11 AM IST

കൊച്ചി: ഭരണസമിതി പിരിച്ചു വിട്ടതോടെ താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മറുപടി പറയേണ്ട ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറി താര സംഘടന അമ്മ. ഭരണസമിതിയിൽ ഉണ്ടായിരുന്നവർക്കു നേരെ ഉയർന്ന ആരോപണങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടി വരണമെന്നാണ് നിലപാട്. അതേസമയം, അമ്മയെ ഇനി ആര് നയിക്കും എന്നതിലും പുതിയ ഭരണ സമിതിയിൽ ആരൊക്കെ എന്നതിലുമെല്ലാം നടീ നടൻമാർക്കിടയിൽ ചർച്ച തുടങ്ങി. 

തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തിൽ വരാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി തുടരും. അവശ കലാകാരൻമാർക്കും നൽകുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരുമെന്നാണ് അമ്മയിലെ അംഗങ്ങൾ അറിയിക്കുന്നത്. അതേസമയം, താരങ്ങൾ ഒരുമിച്ച് അടുത്ത മാസം കൊച്ചിയിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടിയിൽ മാറ്റം വന്നേക്കും. ഇന്നലെ ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. 

അമ്മ ഭരണസമിതി എന്തുകൊണ്ട് രാജിവെച്ചു? 5 കാരണങ്ങൾ ഇങ്ങനെ

1. ആരോപണങ്ങൾക്ക് മറുപടി പറയുക എന്ന ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുക
2. പൃഥ്വിരാജടക്കമുളള പുതുതലമുറ, നിലവിലെ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലം
3. ജഗദീഷ് അടക്കം ഭാരവാഹികൾ ചേരിതിരിഞ്ഞതും നിർണായകമായി
4. സംഘടനയുടെ അധികാരം ജനറൽ സെക്രട്ടറിക്കാണ്. സിദ്ദിഖ് രാജിവെച്ചതോടെ ഈ സ്ഥാനത്തേക്ക് സർ‍വസമ്മതനായ മറ്റൊരു പകരക്കാരനെ കണ്ടെത്താൻ കഴിയാതെവന്നു.
5. സ്ത്രീകൾക്ക് മുൻതൂക്കമുളള പുതിയ ഭരണസമിതി വരണമെന്ന് മുതിർന്ന അംഗങ്ങളടക്കം നിർദേശിച്ചതും നിർണായകമായി

ഇതിനൊപ്പം തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍റ് സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെ കൂട്ട രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.

സുരേഷ് ഗോപി ആക്ഷൻ ത്രില്ലർ ഹീറോ മാനസികാവസ്ഥയിൽ, മര്യാദയും അന്തസ്സും പാലിക്കണം; വിമർശിച്ച് ബിനോയ് വിശ്വം

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios