സത്യരാജിന്റെ മകള്‍ ദിവ്യ ഉടന്‍ സിനിമയിലേക്ക് എത്തുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദിവ്യ.

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ താല്‍പര്യമുണ്ടെന്ന് നിരവധി വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതെല്ലാം തീര്‍ത്തും തെറ്റാണ്. സിനിമ കരിയര്‍ ആക്കാന്‍ എനിക്ക് ഒരു താല്‍പര്യവുമില്ല. ന്യൂട്രിഷ്യനിസ്റ്റ് ആയി ഏഴ് വര്‍ഷമായി പ്രാക്ടീസ് ചെയ്യുകയാണ്. രണ്ട് വര്‍ഷമായി ചെന്നൈയില്‍ ക്ലിനിക്കില്‍ കണ്‍സള്‍ട്ടും ചെയ്യുന്നു. ഇപ്പോള്‍ ന്യൂട്രിഷ്യനില്‍ പിഎച്ച്ഡിയും ചെയ്യുന്നു. ഞാന്‍ സിനിമ മേഖലയെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. നിരവധി സിനിമകള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ ഒരിക്കലും സിനിമ കരിയര്‍ ആക്കാന്‍ താല്‍പര്യമുണ്ടായിട്ടില്ല- ദിവ്യ പറയുന്നു.