പ്രിയയെ അനുകരിച്ച് മക്കല്ലം വീഡിയോ

പ്രിയ പ്രകാശ് വാര്യരുടെ പുരികമുയര്‍ത്തിയുള്ള കണ്ണിറുക്കല്‍ കേരളക്കരയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ പിടിച്ചിരുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇത്രപെട്ടന്ന് താരമായ മറ്റൊരാളില്ലെന്ന് തന്നെ പറയാം. ഒമര്‍ലുലു ചിത്രമായ ഒരു അഡാര്‍ ലൗവിനെ ഗാനത്തിനാണ് പ്രിയ കണ്ണിറുക്കിയതെങ്കില്‍ പ്രിയയോട് മത്സരിക്കാനിറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം. 

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് മക്കല്ലത്തിന്‍റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രിയയോട് മത്സരിക്കുകയാണോ എന്ന ചോദ്യത്തോടെയാണ് ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 2018ലെ ഐപിഎല്ലില്‍ ആര്‍സിബിയ്കക് വേണ്ടിയാണ് കിവി താരം മക്കല്ലം കളിക്കുന്നത്. ആറ് ഇന്നിംഗ്സുകളില്‍നിന്നായി 127 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട് ഈ സീസണില്‍. 

Scroll to load tweet…