കാലയില്‍ രജനിക്കൊപ്പമിരിക്കുന്ന ഈ നായയുടെ വില കേട്ടാല്‍ അമ്പരക്കും!

First Published 10, Mar 2018, 3:33 PM IST
Dog in Rajinikanths Kaala poster is worth 2 crore
Highlights
  • രജനികാന്തിന്റെ കാലയിലെ നായയ്ക്ക് 2 കോടി
  • ഈ നായ  ഇതുവരെ 4 ചിത്രങ്ങളില്‍ അഭിനയിച്ചു

എല്ലാ നായയ്ക്കും ഒരു ദിവസമുണ്ട് എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന വാർത്തയാണ് തമിഴകത്ത് നിന്ന് വരുന്നത്. രജനികാന്തിന്റെ പുതിയ കാലായുടെ പോസ്റ്റർ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. എന്നാൽ രജനികാന്തല്ല ഇവിടെ വാർത്താ താരം. കാലിനുമുകളിൽ കാൽ വച്ചിരിക്കുന്ന രജനികാന്തിന് തൊട്ടടുത്തുള്ള മറ്റൊരാൾ. മറ്റാരുമല്ല.  മണി എന്ന നായ. സൂപ്പർ സ്റ്റാറിന്റെ തൊട്ടടുത്തിരിക്കുന്ന നായയെ സ്വന്തമാക്കാൻ 2 കോടി രൂപയാണ് ആരാധകർ പറഞ്ഞിരിക്കുന്നത്.

ഈ നായ   4 ചിത്രങ്ങളിലും ഇതുവരെ അഭിനയിച്ചു. പ്രശസ്ത അനിമൽ ട്രെയിനർ സൈമൺ ആണ് മണിയുടേയും ട്രെയിനർ.മലേഷ്യയിൽ നിന്ന് ഇതുവരെ 8 പേർ മണിക്ക് 2 കോടി രൂപ വരെ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവെന്ന് സൈമൺ പറയുന്നു. ഏതാണ്ട് 30 നായ്ക്കളെ ഓഡിഷൻ നടത്തിയതിന് ശേഷമായിരുന്നു കാലായിലേക്ക് പാ രഞ്ജിത്ത് മണിയെ തെരഞ്ഞെടുത്തത്.

2 വയസ്സുള്ള മണി ഇതുവരെ നാല് സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. എത്ര കോടി കിട്ടിയാലും മണിയെ കൈവിടില്ല എന്നാണ് സൈമണിന്റെ നിലപാട്. കാലാ പുറത്തിറങ്ങും മുൻപ് തന്നെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മണി. പി രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കരികാലന്‍ എന്ന അധോലോകനായകനായാണ് രജനികാന്ത് അഭിനയിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.


 

loader