'ശവം' ത്തിന്‍റെ സംവിധായകന്‍ ഈ.മാ.യൗയെക്കുറിച്ച്
ഡോണ് പാലത്തറയുടെ ചിത്രം ശവവും ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മാ.യൗയും തമ്മില് സാമ്യമുണ്ടെന്ന് സോഷ്യല് മീഡിയയില് ചര്ച്ച ഉയര്ന്നിരുന്നു. 2015 ലാണ് ഡോണ് പാലത്തറ ശവം സംവിധാനം ചെയ്യുന്നത്. ഈ.മാ.യൗവിന്റെ ട്രെയിലറുകള് വന്നത് മുതല് ഇരുചിത്രങ്ങളെയും കുറിച്ചുള്ള സാമ്യത സോഷ്യല്മീഡിയയില് ചര്ച്ചയായിരുന്നു. എന്നാല് ചിത്രം കണ്ടതിന് ശേഷമുള്ള 'ശവം' ത്തിന്റെ സംവിധായകന് പറയാനുള്ളത് ഇതാണ്. ശവവുമായി സാമ്യം ഉണ്ടെന്ന് ട്രെയ്ലറുകള് കഴിഞ്ഞ വര്ഷം ഒടുവില് വന്നപ്പോള് മുതലേ പലരും സൂചിപ്പിച്ചതിനാല് റിലീസ് ദിവസം തന്നെ ഈ.മാ.യൗ പോയി കണ്ടെന്ന് പറഞ്ഞാണ് ഡോണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
