ചെറുമനുഷ്യരുടെ കഥ പറയുന്ന ഹോളീവുഡ് ചിത്രം ഡൗൺ സൈസിംഗിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി.അടുത്തമാസം 22നാണ് ചിത്രം റീലീസാകുന്നത്.

ജനപെരുപ്പംമൂലമുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമന്വേഷിക്കുന്ന നോർവീജിയൻ ശാസ്‍ത്രഞ്ജർ ഒടുവിൽ ഒരു വഴികണ്ടെത്തുന്നു. അഞ്ച് ഇഞ്ച് വലുപ്പത്തിൽ മനുഷ്യരെ ചെറുതാക്കുന്നു. ചെറിയ മനുഷ്യരുടെ വലിയ ലോകം സൃഷ്‍ടിക്കുകയാണ് ഡൗൺ സൈസിംഗ്.

അലക്സാണ്ടർ പെയിൻ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിൽ മാറ്റ് ഡോമോൻ ആണ് നായകൻ ക്രിസ്റ്റീൻ വീഗാണ് നായിക. വെനീസ് അന്താരാഷ്‍‌ട്ര ചലച്ചിത്രോത്സവത്തിൽ ഡൗൺ സൈസിംഗ് പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ റീലീസ് കാത്തിരിക്കുകയാണ് ഹോളീവുഡ് ആരാധകർ.