ദുല്‍ഖറിനെ പ്രശംസിച്ചില്ല നടി രാകുല്‍ പ്രീതിന് ദുല്‍ഖര്‍ ആരാധകരുടെ ഭീഷണി
ഹൈദരാബാദ്: തെലുങ്ക് നടി സാവിത്രിയുടെ ജീവിതം പ്രമേയമാക്കിയ മഹാനടി തിയേറ്ററില് മികച്ച പ്രതികരണം നേടുന്നതിനിടെ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയ നടി രാകുല് പ്രീതിന് സോഷ്യല് മീഡിയയില് മലയാളികളുടെ പൊങ്കാല.

ചിത്രം കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കി രാകുല് പ്രീത് ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്്തിരുന്നു. പോസ്റ്റില് ചിത്രത്തെ പ്രശംസിക്കുന്നതിനൊപ്പം കീര്ത്തി സുരേഷ്, സാമന്ത, വിജയ് ദേവര്കൊണ്ട എന്നിവരെ മെന്ഷന് ചെയ്തിരുന്നു. എന്നാല് ചിത്രത്തില് ജെമിനി ഗണേശനായി വേഷമിട്ട ദുല്ഖര് സല്മാനെ മെന്ഷന് ചെയ്യാതിരുന്നതാണ് ഡിക്യു ആരാധകരെ ചൊടിപ്പിച്ചത്.

ഇതോടെ ദുല്ഖറിനെ കുറിച്ച് പറയാത്ത രാകുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകര് ചീത്തവിളികളുമായെത്തി. രാകുലിന്റെ ചിത്രം കേരളത്തിലിറങ്ങിയാല് അപ്പോള് ഇതിന് പ്രതികാരം ചെയ്യുമെന്നാണ് ആരാധകര് പറയുന്നത്. മലയാളികളുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചീത്തവിളികള്കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരത്തിന്റെ ഫേസ്ബുക്ക് പേജ്.

