കാക്ക മുട്ടയ് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. സഖാവ് എന്ന മലയാള സിനിമ അടക്കം നിരവധി സിനിമകളില്‍ ഐശ്വര്യ രാജേഷ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. തന്റെ രണ്ട് ആഗ്രഹങ്ങള്‍ സഫലമാകുന്ന സന്തോഷത്തില്‍‌ ഐശ്വര്യാ രാജേഷ് ഇപ്പോള്‍. ധനുഷിന്റെയും വിക്രമിന്റെയും നായികയായി അഭിനയിക്കാനുള്ള അവസരമാണ് ഐശ്വര്യാ രാജേഷിന് ലഭിച്ചിരിക്കുന്നത്.

വാടാ ചെന്നൈയിലാണ് ഐശ്വര്യാ രാജേഷ് ധനുഷിന്റെ നായികയാകുന്നത്. നേരത്തെ അമലാ പോളിനെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ മറ്റ് തിരക്കുകളെ തുടര്‍ന്ന് അമലാ പോള്‍ പിന്‍മാറുകയും ഐശ്വര്യാ രാജേഷിന് അവസരം ലഭിക്കുകയും ചെയ്യുകയായിരുന്നു. വെട്രിമാരാനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗൗതം വാസുദേവ മേനോന്റെ ധ്രുവ നച്ചിത്രത്തിലാണ് ഐശ്വര്യാ രാജേഷിന്റെ വിക്രമിന്റെ നായികയായി അഭിനയിക്കുന്നത്.