മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ താരം സമയം കണ്ടെത്താറുമുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കിലും താരമായി മാറിയിരിക്കുകയാണ് താരം.
യുവാക്കളുടെ ഹരമായി മാറി ദുല്‍ഖറിന് ഇപ്പോള്‍ ഫേസ്ബുക്കില്‍ 50 ലക്ഷം ലൈക്കുകള്‍ നേടിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലും ദുല്‍ഖര്‍ തന്നെയാണ് ഒന്നാം സ്ഥാനം. 18 ലക്ഷം പേരാണ് ദുല്‍ഖറിനെ പിന്തുടരുന്നത്.
ഫേസ്ബുക്കില്‍ 46 ലക്ഷം ഫോളോവേഴ്‌സുമായി നിവില്‍ പോളിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മലയാള സിനിമയില്‍ താരരാജാക്കന്മാര്‍ക്ക് ശേഷം ഏറ്റവുമധികം താരമൂല്യമുള്ള അഭിനേതാവായി ദുല്‍ഖര്‍ സല്‍മാന്‍ മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
