ദുല്‍ഖറിന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്

 മലയാളവും തമിഴിലുമെല്ലാം കീഴടക്കി മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ ചുവട് ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ദുല്‍ഖറിന്റെ പുതിയ ചിത്രം സോയാ ഫാക്ടര്‍ അടുത്ത ഏപ്രില്‍ പ്രദര്‍ശനത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്റര്‍ പുറത്തിറക്കി. സോനം കപൂറാണ് നായികയായി വേഷമിടുന്നത്. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

 ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും തങ്ങളുടെ ട്വിറ്റര്‍ പേജുകളില്‍ പങ്കുവച്ചു. അനുജ ചൗഹാന്റെ സോയാ ഫാക്ടര്‍ എന്ന പുസ്തകം ഉപയോഗിച്ച് പകുതി മുഖം മറച്ച് പിടിച്ച പോസ്റ്റര്‍ ആണ് പുറത്തിറക്കിയത്.

 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോക കപ്പ് നേടിയ കാലത്ത് ജനിച്ച സോയസിംഗ് എന്ന പെണ്‍ കുട്ടിയുട
 െജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.