മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്. അനുജ ചൗഹാന്റെ ജ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇതിനായി താരം ക്രിക്കറ്റ് പരിശീലിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. നായിക സോനം കപൂറാണ്.

1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. 2010 ലെ ലോകകപ്പിന് സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ തീരുമാനിക്കുന്നതാണ് കഥ. ദുല്‍ഖറിന്റെ ബോളിവുഡ് കന്നി ചിത്രം കര്‍വാ ജൂണ്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.