ഈയിടെയായി ദുല്‍ഖര്‍ സല്‍മാനും മകളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ മകളെ ഉറക്കാന്‍ പാടുന്ന പാട്ടുമായാണ് ദുല്‍ഖര്‍ ആരാധകര്‍ മുന്നിലെത്തിയത്.

അഴകിയ രാവണിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആരാധകര്‍ക്കായി ആലപിച്ചത്. തനിക്കും ചെറുപ്പത്തില്‍ ഏറെ ഇഷ്ടപ്പെട്ട ഗാനമാണിത്.

വാപ്പച്ചി തോണി തുഴഞ്ഞ് പോകുന്ന രംഗമാണ് ഈ ഗാനം ഓര്‍മ വരിക. മകള്‍ വലുതാകുമ്പോള്‍ അതെല്ലാം കാണിച്ച് കൊടുക്കണമെന്നും ദുല്‍ഖര്‍ വേദിയില്‍ പറഞ്ഞു.