മികച്ച് അഭിനയപ്രകടനത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ സിനിമാ ലോകത്തേക്ക് കാലെടുത്ത് വച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വരവ് മലയാളം ശരിക്കും അറിഞ്ഞത് ഉസ്താദ് ഹോട്ടലിലൂടെയാണ്.

പിന്നീടങ്ങോട്ട് ദുല്‍ഖര്‍ തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. ആറ് വര്‍ഷമായി ഈ നടന്‍ മലയാളികളെ വിസ്മയിപ്പിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല അങ്ങ് ബോളിവുഡിലും ഈ നടന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

തന്റെ ജീവിതം സിനിമ മാറ്റിമറിക്കുകയായിരുന്നു. ഇതിന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും പ്രേക്ഷകര്‍ക്കും നന്ദി പറയുകയാണ് ദുല്‍ഖര്‍. ഓരോ ചിത്രവും പാഠങ്ങളാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവുമ്പോഴും യാതൊു പശ്ചാത്താപവും ഇല്ലെന്നും ഇതൊക്കെ താന്‍ തന്നെ തിരഞ്ഞെടുത്തവയാണെന്നും ഡിക്യൂ പറയുന്നു.

ഇനി വരുന്ന ആറ് വര്‍ഷങ്ങളും ഇതിലും കൂടുതല്‍ മനോഹരമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം ഫേസ്ബുക്കിലൂടെ കുറിച്ചു.