പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ ആറാം വിവാഹ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. ഭാര്യ അമാലിനൊപ്പം ആഘോഷിക്കുകയാണ് ദുല്‍ഖര്‍. 2011 മുതല്‍ എന്നെ സുന്ദരനാക്കിവിവാഹശാംസകള്‍ നേരുന്നു ബേബി മമ്മ എന്നാണ് ദുല്‍ഖര്‍ വിവാഹ വാര്‍ഷികത്തില്‍ അമാലിനോട് പറഞ്ഞിരിക്കുന്നത്. ഫേസ്്ബുക്കില്‍ ഇരുവരുടെയും ചിത്രത്തിന് താഴെയാണ് ദുല്‍ഖര്‍ കുറിച്ചത്.
ഗൂഫി ഓണ്‍ വക്കെ, പാരന്റ്‌സ് ഓഫ് ക്യൂട്ടെസ്‌റ്, ബോട്ടില്‍സ്- ഡയപ്പേര്‍സ്- ഡ്രൂള്‍ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകള്‍ ആണ് ഈയിടെ അച്ഛനും അമ്മയുമായ ദുല്‍ഖര്‍ അമാലും ചിത്രത്തോടൊപ്പം കുറിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇവര്‍ക്ക് പെണകുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.
ദുല്‍ഖറിന്റെ ചിത്രത്തിന് താഴെ ആരാധകര്‍ അവരുടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്, ഇങ്ങള് രണ്ടും പൊളിയല്ലേ, മൊഞ്ചനും മൊഞ്ചത്തിയും, ഇക്കാ നിങ്ങള്‍ ഒരു ജനതയുടെ ആവേശമാണ് എന്നിങ്ങനെ നീണ്ടു പോകുന്ന ആശംസകള്‍.
