വെള്ളിത്തിരയില്‍ ഏറെ കയ്യടി കിട്ടിയ ജോഡിയാണ് ദുല്‍ഖറും നിത്യയും. ഉസ്താദ് ഹോട്ടല്‍, ഒ കെ കണ്‍മണി എന്നീ സൂപ്പര്‍ ഹിറ്റുകളില്‍ ഇവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഏറ്റവും ഒടുവില്‍ ഇവര്‍ ഒന്നിച്ചത് കമലിന്റെ മകന്‍ ജെനൂസ് മൊഹമ്മദ് സംവിധാനം ചെയ്‍ത 100 ഡേയ്സ് ഓഫ് ലൗവില്‍ ആയിരുന്നു. 2015 മാര്‍ച്ചിലായിരുന്നു ചിത്രം പ്രദര്‍ശനത്തിയത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്കും എത്തുന്നു.
100 ഡേയ്സ് ഓഫ് ലൗവിന്റെ ഡബ്ബ് ചെയ്‍ത പതിപ്പാണ് തെലുങ്കിലെത്തുന്നത്. ഓഗസ്റ്റ് 26നു ചിത്രം പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ദുല്‍ഖറും നിത്യാ മേനോനും ഹൈദരാബാദിലെത്തുകയും ചെയ്‍തു. നിത്യയെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
