പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം സിനിമയാകുന്നു. ദുല്‍ഖര്‍ ആണ് സിനിമയില്‍ നായകനായി അഭിനയിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ എന്ന അടിക്കുറുപ്പോടെ ശ്രീനാഥ് രാജേന്ദ്രന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‍ത ‍സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍‌ ആദ്യമായി നായകനായി എത്തിയത്.