കൊച്ചി: രാജകുമാരിക്ക് ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ പേരു നല്‍കി. 'മറിയം അമീറ സല്‍മാന്‍' എന്നാണ് കുഞ്ഞിന്റെ പേര്. മേക്ക് അപ് ആര്‍ട്ടിസ്റ്റ് രേഷ്മ ഗ്രേയ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞിന്റെ പേര് ആരാധകര്‍ക്ക് മനസ്സിലായത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു ജനനം. ഇതിനിടെ കുഞ്ഞിന്റെ ചിത്രമെന്ന പേരില്‍ ചില ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. കുഞ്ഞിന്റെ ഫോട്ടോകള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല.