തങ്ങള്‍‌ക്ക്  ലഭിച്ച അനുഗ്രമാണ് മകളെന്നും ദുല്‍ഖര്‍ തന്‍റെ ഫേയ്സ്ബുക്കില്‍ കുറിച്ചു. 

മകള്‍ക്ക് ഒന്നാം പിറന്നാള്‍ അശംസിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തങ്ങളുടെ ജീവിതം നിറക്കുന്നത് മകളാണ്. തങ്ങള്‍‌ക്ക് ലഭിച്ച അനുഗ്രമാണ് മകളെന്നും ദുല്‍ഖര്‍ തന്‍റെ ഫേയ്സ്ബുക്കില്‍ കുറിച്ചു. മകള്‍ക്കും ഭാര്യയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്‍റെ പോസ്റ്റ്. 

'ഞങ്ങളുടെ ജീവിതത്തിന്‍റെ സ്നേഹത്തിന് ആദ്യ പിറന്നാള്‍ ആശംസകള്‍. നിനക്ക് ഒരു വയസ്സായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ക്ക് ലഭിച്ച അനുഗ്രമാണ് നീ. നീ ഞങ്ങളുടെ ജീവിതത്തില്‍ സ്നേഹവും സന്തോഷം നിറച്ചു. മറിയം മോള്‍ക്ക് പിറന്നാല്‍ ആശംസകള്‍' - ദുല്‍ഖര്‍ കുറിച്ചു.