കൊച്ചി: നടന്‍ ദുൽഖർ സൽമാൻ അച്ഛനായി. പെൺകുട്ടിയുടെ അച്ഛനായ വിവരം ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ പകര്‍പ്പും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു ദുല്‍ഖറിന്റെ പത്നി അമാല്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ എക്കാലത്തെയും വലിയ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുൽക്കർ ഫേസ്ബുക്കിൽ കുറിച്ചു.

ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. അഞ്ച് വർഷം മുമ്പായിരുന്നു ദുൽഖറിന്റേയും അമാലിന്റേയും വിവാഹം. അമൽ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രം ഇന്നാണ് റിലീസ് ചെയ്തത്. ചിത്രം നല്ല അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ഇരട്ടി സന്തോഷമായി അച്ഛനായ വാര്‍ത്തയും ദുല്‍ഖറിനെ തേടിയെത്തിയിരിക്കുന്നത്.