തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വ്യാജ പ്രൊഫൈലുകളിലൂടെ ചിലര്‍ കുടുംബത്തെയും കൂട്ടുകാരേയും പറ്റിക്കുകയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. എന്നിട്ടിവര്‍ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നു. പരിചയക്കാരാണെന്ന രൂപേണ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആഡ് ചെയ്യുന്നു. എന്നിട്ട് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. തെറ്റാണത്.
