ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാക്കി സിഐഎ ടീസര്‍. എസ്‌ഐയോട് പഞ്ച് ഡയലോഗും പറഞ്ഞ് മുണ്ടും മടക്കി കുത്തി സ്റ്റൈലില്‍ ദുല്ഖറിന്റെ എന്‍ട്രിയുമായി കോംമ്രേഡ് ഇന്‍ അമേരിക്കയുടെ ടീസര്‍ പുറത്തിറങ്ങി.
ഇയ്യാബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഐഎ. ചിത്രത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനാ നേതാവായ അജി മാത്യു ആയാണ് ദുല്‍ഖര്‍ എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ സുജിത്ത് ശങ്കറും ചിത്രത്തിലുണ്ട്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാം ചിത്രമാണിത്. ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ. ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് നായിക. സൗബിന്‍, ജിനു ജോസഫ്, തമിഴ് നടന്‍ ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. മെയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
