ആരാധകരെ ആവേശത്തിലാഴ്ത്തി ദുല്‍ഖറിന്‍റെ 'കേരള സ്ട്രീറ്റ്' ദുല്‍ഖറിന്‍റെ കേരള സ്ട്രീറ്റ് ടീസര്‍ കാണാം

തമിഴ് തെലുങ്ക് ചിത്രമായ മഹാനടി വലിയ വിജയം നേടുമ്പോൾ ജമിനി ഗണേഷനായി വേഷമിട്ട ദുൽഖർ സൽമാന്റെ കരിയർ ഗ്രാഫും ഉയരുകയാണ്. ദുൽഖറിന്റെ മലയാളത്തിലെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് കേരള സ്ട്രീറ്റ് എത്തുകയാണ്.

കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ഗെറ്റപ്പുമായെത്തുന്ന ദുൽഖർ. ഉടൻ വരുന്നു കേരള സ്ട്രീറ്റ്. ഇത്രമാത്രമേയുള്ളു 18 സെക്കന്റുള്ള ഈ ടീസറിൽ. ചാർലി 2 ന്റെ തുട‍ർച്ചയാണെന്നും അതല്ല കേരള സ്ട്രീറ്റ് എന്ന സിനിമയുടെ ടീസർ ആണിതെന്നും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു. പരസ്യചിത്രത്തിന്റെ പ്രമോ വീഡിയോ ആണോ എന്നും ചിലർ ഫേസ്ബുക്കിൽ സംശയം പ്രകടിപ്പിക്കുന്നു.

പക്ഷെ ദുൽഖർ എത്തുന്ന കാറിന്റെ നമ്പറിന് ചില പ്രത്യേകതകൾ ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം. 'DQ 4 MLYLM' എന്നത് ദുൽഖർ മലയാളത്തിലേക്ക് എത്തുന്നു എന്നതിന്റെ ശക്തമായ സൂചനയാണെന്ന് കരുതുന്നവരും കുറവല്ല. കഴിഞ്ഞ വർഷം ഇറങ്ങിയ സോളോ ആണ് ദുൽഖറിന്റെ അവസാനമലയാള ചിത്രം. മഹാനടിക്ക് ശേഷം ബോളിവുഡിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിക്യൂ. ആകാശ് ഖുറാനയുടെ കാർവാൻ എന്ന ഹിന്ദി ചിത്രം ഓഗസ്റ്റിൽ എത്തും.

സോനം കപൂർ നായികയാകുന്ന ദ സോയ ഫാക്ടറിലും ദുൽഖർ എത്തുന്നുണ്ട്.അന്യഭാഷയിൽ തിളങ്ങുന്പോൾ ദുൽഖർ മലയാളത്തിലേക്ക് എപ്പോൾ തിരിച്ചെത്തും എന്ന ചോദ്യങ്ങൾക്കിടയിലാണ് കേരള സ്ട്രീറ്റിന്റെ ടീസർ എത്തിയിരിക്കുന്നത്. ഇനി കാത്തിരുന്ന് കാണാം ആ വലിയ സസ്പെൻസ് എന്തെന്ന്