മമ്മൂട്ടിയും ദുൽക്കർ സല്‍മാനും എന്നും ആരാധകരുടെ ഹരമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുക.
ചെറുപ്പകാലത്ത് മമ്മൂട്ടി ഒരു കുട്ടിയെയും എടുത്ത് നിൽക്കുന്നൊരു ചിത്രം ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. വാപ്പച്ചിയുടെ ആൺകുട്ടി ദുൽക്കർ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
അതേസമയം, മമ്മൂട്ടിക്കൊപ്പമുള്ള ആ കുട്ടി ദുൽക്കർ അല്ലായിരുന്നു. ദുൽക്കർ തന്നെ മറുപടിയുമായി എത്തി. ആ കുട്ടി താനല്ലെന്നായിരുന്നു ആരാധകന് ദുൽക്കർ കൊടുത്ത മറുപടി.
