Asianet News MalayalamAsianet News Malayalam

ബിഗ് ബിയുടെ രണ്ടാംഭാഗത്തില്‍ ദുല്‍ഖറുണ്ടോ? ദുല്‍ഖര്‍ തന്നെ പറയുന്നു

Dulquer Salman Talking About BigB Sequel Bilal
Author
First Published Nov 25, 2017, 5:56 PM IST

ദുബായ്: മലയാളി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബിലാല്‍. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രമായ ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാല്‍ അടുത്തിടെയാണ് സംവിധായകന്‍ അമല്‍ നീരദ് പ്രഖ്യാപിച്ചത്. അന്നുമുതല്‍ മുഴങ്ങി കേള്‍ക്കുന്ന ചോദ്യമാണ് ചിത്രത്തില്‍ ദുല്‍ഖറുണ്ടോ ചിത്രത്തില്‍ എന്നത്, ചിത്രത്തിന്‍റെ അവസാനം പ്രത്യക്ഷപ്പെടുന്ന അബു എന്ന ക്യാരക്ടറായി ദുല്‍ഖര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളും വന്നു.

എന്നാല്‍ ഈ വാര്‍ത്ത സംവിധായകന്‍ അമല്‍നീരദ് തള്ളിയിരുന്നു. ഇപ്പോള്‍ ഇതില്‍ വിശദീകരണവുമായി ദുല്‍ഖര്‍ എത്തിയിരിക്കുന്നു. ഗള്‍ഫിലെ ഒരു സ്റ്റേജ് ഷോയിലാണ് ദുല്‍ഖര്‍ അഭ്യൂഹത്തിന് വിരാമം ഇട്ടത്. താന്‍ വേണമെങ്കില്‍ ആ ചിത്രത്തിന്‍റെ ഓഡിഷന് പോകും എന്ന് പറഞ്ഞ ദുല്‍ഖര്‍. ചിത്രത്തില്‍ താനില്ലെന്ന് പറഞ്ഞു. ഒപ്പം ബിഗ് ബി തനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണെന്നും. ഒരു കാലത്ത് ഗള്‍ഫിലേക്ക് കുടിയേറിയ കാലത്താണ് ഈ ചിത്രം ഇറങ്ങിയതെന്നും, അതിന്‍റെ ബിജിഎം നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമനാണെന്നും ദുല്‍ഖര്‍ പറയുന്നു.

മമ്മൂട്ടി അഭിനയിച്ച ഏത് ചിത്രം റീമേക്ക് ചെയ്താലാണ് അഭിനയിക്കാന്‍ താല്‍പ്പര്യം എന്ന ചോദ്യത്തിന് സാമ്രജ്യം, കിംഗ് പോലുള്ള ഹീറോയിസമുള്ള ചിത്രങ്ങളാണെന്ന് പറയുന്ന ദുല്‍ഖര്‍, എന്നാല്‍ ക്ലാസിക്കുകളായ അവയെ തൊടാതെ നമ്മുക്ക് പുതിയ ചിത്രങ്ങള്‍ എടുക്കാം എന്നാണ് റിപ്പോര്‍ട്ട്.
 

Follow Us:
Download App:
  • android
  • ios