വിനായകനെയും മണികണ്ഠനെയും തേടി പുരസ്‍കാരമെത്തിയതിന്‍റെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. മണികണ്ഠനും വിനായകനും ഒപ്പം നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ സന്തോഷം പങ്കുവച്ചത്.

മണികണ്ഠനും വിനായകനും ഒരുപാട് അഭിനന്ദനം അറിയിക്കുന്നതായി ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മികച്ച നടനുള്ള അവാര്‍ഡ് നേടിയ വിനായകന് അഭിനന്ദനം നേരുന്നുവെന്ന് മമ്മൂട്ടിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കമ്മട്ടിപ്പാടത്തില്‍ അരികുല്‍വത്ക്കരിക്കപ്പെട്ട ജീവിതത്തില്‍ നിന്ന് അക്രമകാരിയായി മാറുകയും അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റു വാങ്ങി ഉന്മാദത്തിന്റെ വക്കോളമെത്തുകയും ചെയ്ത ഗംഗയെന്ന കഥാപാത്രത്തെ വിശ്വനീയമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചതിനാണ് വിനായകന് അവാര്‍ഡ് നല്‍കുന്നതെന്നും ജൂറി പത്രക്കുറിപ്പില്‍ വിശദീകരിച്ചു. ചിത്രത്തിലെ ഒരു ഗാനത്തിന് ഈണം നല്‍കിയതും വിനായകനായിരുന്നു.