മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇവര്‍ രണ്ടുപേരിലും ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ കൂടെ അഭിനയിച്ച നടന്‍മാര്‍ മുതല്‍ മറ്റ് സൂപ്പര്‍ താരങ്ങള്‍വരെ തന്ത്രപരമായായിരിക്കും പ്രതികരിക്കുക. അങ്ങനെയെങ്കില്‍ ഇതേ ചോദ്യം മമ്മൂട്ടിയുടെ മകന്‍ കൂടിയായ യുവതാരം ദുല്‍ഖര്‍ സല്‍മാനോട് ചോദിച്ചാലോ, എന്താവും ഉത്തരം.
ചെന്നൈയില്‍ നടന്ന ബിഹൈന്‍വുഡ്സ് പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ദുല്‍ഖറിനോട് ഒരു കൊച്ചുമിടുക്കി ആ ചോദ്യം ചോദിച്ചത്. ഇത്ന് ഉത്തരം പറയാന്‍ അല്‍പം ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ദുല്‍ഖര്‍ തനിക്ക് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നും പറഞ്ഞു. എന്നാല്‍ തന്റെ അച്ഛന്‍ തന്നെയാണ് തനിക്ക് എപ്പോഴും നമ്പര്‍ വണ്‍ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡാണ് ചടങ്ങില്‍ ദുല്‍ഖറിന് സമ്മാനിച്ചത്.

