സംഗീത വീഡിയോ ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഈജിപ്ഷ്യന്‍ ഗായിക ഷൈമ അഹമ്മദ് അറസ്റ്റില്‍. ദൃശ്യങ്ങള്‍ സദാചാര്യമൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന കുറ്റം ആരോപിച്ചാണ് ഗായികയെ അറസ്റ്റ് ചെയ്തത്. 'ഐ ഹാവ് ഇഷ്യൂസ്' എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോയില്‍ ഗായിക ഷൈമ പാടി അഭിനയിച്ചിരുന്നു. യുവാക്കള്‍ക്ക് ക്ലാസെടുക്കുന്ന രീതിയിലാണ് വീഡിയോയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ക്ലാസെടുക്കുന്നതിനിടയില്‍ ഗായിക ഏത്തപ്പഴവും ആപ്പിളും കഴിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Shyma - Andy Zoroof (uncensored) from Claude Pfeiffer on Vimeo.

ഈജിപ്ഷ്യന്‍ പൊതുസമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ തകര്‍ക്കുന്ന തരം ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കമെന്നാരോപിച്ചാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇത്തരം ദൃശ്യങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുമെന്നും ലൈംഗികാസക്തി വളര്‍ത്തുമെന്നും ആരോപണമുയര്‍ന്നു. ഇതേ തുടര്‍ന്ന് പോലീസ് ഗായികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഗീത വീഡിയോയുടെ സംവിധായകന്‍ മുഹമ്മദ് ഗമാലും അറസ്റ്റിലായിട്ടുണ്ട്. സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ ഗായികയെ വിലക്കും എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്