തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കോരിത്തരിപ്പിച്ച താരങ്ങളാണ് 80- 90 കാലഘട്ടങ്ങളിലുണ്ടായിരുന്നത്. ഇവരുടെ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ താരങ്ങള്‍ ഒത്തുച്ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി ഈ ഒത്തുച്ചേരല്‍ സംഘടിപ്പിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി സൂപ്പര്‍ താരങ്ങളും ഇതില്‍ പങ്കുചേര്‍ന്നു.

ചെന്നൈയിലെ മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു താരസംഗമം. സുഹാസിനിയും ലിസിയുമൊക്കെയാണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇത്തവണ എല്ലാവരും പരിപാടിയില്‍ പങ്കെടുത്തത്.

പരിപാടിക്ക് ആവേശം കൂട്ടാന്‍ പഴയ സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനമേളയും നടത്തി. മേനക, പാര്‍വതി, ശോഭന, സുമലത, നദിയ മൊയ്തു, രേവതി, ചിരഞ്ജീവി, റഹ്മാന്‍, ഖുഷ്ബു, രാധിക, ശരത് കുമാര്‍, ജയസുധ, രമ്യകൃഷ്ണന്‍, ബിക, വെങ്കിടേഷ് തുടങ്ങിയ താരനിര തന്നെ അണിനിരന്നു. 2009 ലാണ് ഇവര്‍ ആദ്യമായി റിയൂണിയന്‍ സംഘടിപ്പിക്കുന്നത്.


