അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ച സിനിമയാണ് ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്വവര്‍ഗപ്രണയകഥയാണ് ചിത്രം പറയുന്നത്. ഇതുവരെയായി ചിത്രത്തിന് 7.95 കോടി രൂപയാണ് നേടാനായത്.

രാജ്കുമാര്‍ റാവുവും ജൂഹി ചൌളയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഷെല്ലി ചോപ്രയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.