അനില്‍ കപൂറും മകള്‍ സോനം കപൂറും ഒന്നിക്കുന്ന പുതിയ സിനിമയാണ് ഏക് ലഡ്കി കൊ ദേഖാ തോ ഐസ ലഗാ. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അനില്‍ കപൂര്‍ നായകനായ 1942 എ ലൌവ് സ്റ്റോറി ചിത്രത്തിലെ ഗാനമാണ് റീമിക്സ് ചെയ്‍തിരിക്കുന്നത്.

ഇന്ത്യൻ പശ്ചാത്തലത്തിലെ ഒരു പരമ്പരാഗത കുടുംബത്തിലെ സംഘര്‍ഷഭരിതമായ കഥയാണ് ചിത്രം പറയുന്നത്. സോനം കപൂര്‍ അവതരിപ്പിക്കുന്ന നായികയെ കേന്ദ്രീകരിച്ചാണ് ചിത്രം. രാജ്കുമാര്‍ റാവു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂഹി ചൌളയും ചിത്രത്തിലുണ്ട്.  ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും അതേസമയം പ്രണയകഥയുമാണ് എന്നാണ് സോനം കപൂര്‍ പറയുന്നത്. അതേസമയം സ്വവര്‍ഗപ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഷെല്ലി ചോപ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.