മുംബൈ: സിനിമരംഗത്ത് നടിമാര്‍ ലൈംഗിക ചൂഷണത്തിനു വിധയമാകുക മാത്രമല്ല പ്രശ്‌സതിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ടെന്ന് ടെലിവിഷന്‍ സിനിമ നിര്‍മ്മാതാവ് ഏക്ത കപൂര്‍. ചില നടിമാരേ നേരിട്ടറിയാം, സിനിമയില്‍ പേരെടുക്കാന്‍ വേണ്ടി അവര്‍ എന്തു താല്‍പ്പര്യത്തിനും വഴങ്ങി കൊടുക്കുമെന്ന് ഏക്ത കപൂര്‍ വെളിപ്പെടുത്തി.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയഅ അഭിമുഖത്തിലാണ് ഏക്താ കപൂറിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇങ്ങനെയുള്ള ചില നടിമാരേ തനിക്കു നേരിട്ടറിയാം എന്നും ഇവര്‍ പറയുന്നു. പുതിയതായി ഫീല്‍ഡില്‍ വരുന്ന പല നടിമാരും പേരെടുക്കാന്‍ ഇത്തരത്തില്‍ എന്തു താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങി കൊടുക്കുന്നവരായിരിക്കും. നടിമാരേ വലവീശി പിടിക്കുന്നതിനപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് ഏക്ത കപൂര്‍ അഭിമുഖത്തില്‍ പറയുന്നു.