പെണ്ണുകാണാന്‍ ആര്യയെത്തി; കണ്ണുനിറച്ച് അബര്‍നദി

റെ വിവാദങ്ങള്‍ക്കൊപ്പം തന്നെ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ടു പോവുകയാണ് തമിഴ് നടന്‍ ആര്യക്ക് വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ ആയ എങ്ക വീട്ട് മാപ്പിളൈ. ഷോയുടെ ഭാഗമായി പെണ്ണുകാണലും പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ടുമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ അവസാനമായി അബര്‍നദി എന്ന മത്സരാര്‍ഥിയുടെ വീട്ടില്‍ ആര്യ എത്തി. പെണ്ണുകാണല്‍ ചടങ്ങിനു വേണ്ടിയായിരുന്നു ഇത്. ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഒപ്പം ആര്യയുടെ സുഹൃത്തക്കളായ താരങ്ങളെല്ലാം താല്‍പര്യം പറഞ്ഞതും അബര്‍മതിയെയായിരുന്നു.

വീട്ടിലെത്തിയ ആര്യ സമീപത്തെ ക്ഷേത്രവും സന്ദര്‍ശിച്ചു. താന്‍ ഒരാള്‍ക്ക് വേണ്ടി ആദ്യമായാണ് ഒരു ക്ഷേത്രം സന്ദര്‍ശിക്കുന്നതെന്നായിരുന്നു ആര്യയുടെ പ്രതികരണം.
വീട്ടില്‍ ആര്യ അമ്മയും അമ്മാവനും ചേര്‍ന്ന് സ്വീകരിച്ചു. പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളും ഉണ്ടായിരുന്നു. ജയ്പൂരില്‍ നിന്നായിരുന്നു ആര്യയും ഷോയുടെ ഷൂട്ടിങ് സംഘവും ചെന്നൈയിലെ വീട്ടിലെത്തിയത്. 

അതിവൈകാരികമായാണ് അബര്‍നദി സന്ദര്‍ശനത്തോട് പ്രതികരിച്ചത്. ആര്യ വളരെ റൊമാന്‍റിക് ആണെന്നും താന്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാണെന്നും അബര്‍നദി പറഞ്ഞു. ഈ സന്തോഷം എനിക്ക് നിയന്ത്രിക്കാനാകുന്നില്ല. അദ്ദേഹവുമായി കൂടുതല്‍ അടുത്തതായി തോന്നുന്നുവെന്നും ഫോട്ടോഷൂട്ടിന് ശേഷം അബര്‍നദി പറഞ്ഞു.