ട്രെയിലര്‍ പുറത്തിറക്കിയത്  മോഹന്‍ലാല്‍ ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രം

ഒരിടവേളക്ക് ശേഷം അനൂപ് മേനോൻ തിരക്കഥ എഴുതി നായകനായെത്തുന്ന ചിത്രം 'എന്റെ മെഴുതിരി അത്താഴങ്ങള്‍' ട്രെയിലര്‍ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്. സൂരജ് തോമസ് സംവിധാനം നിർവ്വഹിക്കുന്ന സിനിമയുടെ ട്രെയ്ലറിന് മികച്ച പ്രതികരണങ്ങൾ ഇതിനോടകം ലഭിച്ചിരിക്കുന്നത്.അനൂപ് മേനോന്‍, മിയ, പുതുമുഖ താരം ഹന്ന എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും വേഷമിടുന്നു. 

താരങ്ങളുടെ തമാശകളും, പ്രണയവും, പ്രണയ നിമിഷങ്ങളും കോര്‍ത്തിണക്കിയ ട്രെയിലര്‍ ആകാംക്ഷ നിറയ്ക്കുന്നുണ്ട്. നാല് വർഷത്തിന് ശേഷം അനൂപ് മേനോൻ ഒരു സിനിമക്ക് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.