ഇഷാ ഡിയോള്‍ വീണ്ടും അഭിനയരംഗത്തേക്ക്

മുംബൈ: ഹിന്ദി ഷോട്ട് ഫിലിമിലൂടെ അഭിനയരംഗത്ത് തിരിച്ചുവരവിനൊരുങ്ങുകയാണ് ഹേമമാലിനിയുടെ മകള്‍ ഇഷാ ഡിയോള്‍. കേക്ക്‍വാക്ക് എന്ന ചിത്രത്തിലൂടെയാണ് ഇഷാ ഡിയോള്‍ തിരിച്ചെത്തുന്നത്. ഹേമമാലിനിയുടെ ജീവചരിത്രം എഴുതുന്ന രാം കമാല്‍ മുഖര്‍ജിയുടേതാണ് കഥ.

ഒരു 'ഷെഫ് ' ന്‍റെ വേഷത്തിലാണ് ഇഷാ ഡിയോളെത്തുന്നത്. ഒരു സ്ത്രീയുടെ വ്യക്തിപരവും തൊഴില്‍പരവുമായ യാത്രയാണ് ചിത്രത്തിലൂടെ കാണിക്കുന്നത്.

അമ്മയെക്കുറിച്ചുള്ള ബുക്ക് എഴുതുന്നതിന്‍റെ ഭാഗമായി തന്നെ അഭിമുഖം ചെയ്യുമ്പോളാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള ആശയം രാം കുമാറിന്‍റെ മനസിലെത്തിയതെന്ന് ഇഷാ ഡിയോള്‍ പറഞ്ഞു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടിക്ക് കഴിഞ്ഞ വര്‍ഷമാണ് മകളുണ്ടായത്.