ട്രോളന്‍മാരുടെ ഇഷ്ട നായകനാണ് ദശമൂലം ദാമു. 2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ കഥാപത്രമാണ് ദശമൂലം ദാമു. നെഞ്ചേറ്റിയവരുടെ നെഞ്ചത്ത് കയറാനൊരുങ്ങുകയാണ് ദശമൂലം.

ട്രോളന്‍മാരുടെ ഇഷ്ട നായകനാണ് ദശമൂലം ദാമു. 2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ കഥാപത്രമാണ് ദശമൂലം ദാമു. നെഞ്ചേറ്റിയവരുടെ നെഞ്ചത്ത് കയറാനൊരുങ്ങുകയാണ് ദശമൂലം. കഥാപാത്രത്തിന്‍റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണിപ്പോള്‍. സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ ടീ ഷര്‍ട്ട് പരിചയപ്പെടുത്തിയിരിക്കുന്നത്. 

'ട്രോളന്മാരുടെ സ്വന്തം ദശമൂലം ദാമു ❤
സെൻട്രൽ ജയിൽ ചിൽഡ്രൻസ് പാർക്ക് ആക്കി മാറ്റിയ, നിങ്ങളുടെ പ്രിയങ്കരൻ ദാമു ഇനി മുതൽ ടീ ഷർട്ടുകളിലും ❤😊 നിങ്ങൾക്കും ഇതൊരു കൗതുകം ആവും!! 

ദശമൂലം ദാമുവിനെ നെഞ്ചിലേറ്റിയ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി..നന്ദി!!'- സുരാജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്കിലെ സുരാജിന്‍റെ കുറിപ്പിനും ദശമൂലത്തിന്‍റെ വിവിധ ഭാവങ്ങളാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. എന്ത് തന്നെയാണെങ്കിലും ടീ ഷര്‍ട്ടിനെയും ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.