എല്ലാവരും ഓണം ആശംസിച്ചു തുടങ്ങി. സോഷ്യല്‍ മീഡിയകളില്‍ നേരത്തെ തന്നെ ഓണാഘോഷം പൊടിപൊടിക്കുകയുമാണ്‌. എന്നാല്‍ ഇതിനെല്ലാം പുറമെ ന്യൂജെന്‍ പിള്ളേരുടെ ഓണാഘോഷമാണ്‌ ആഘോഷം... പാട്ടുപാടിയും പൂക്കളുമിട്ടും ഓണക്കോടി കൈമാറിയും നടത്തിയ ഓണാശംസകളൊക്കെ പഴങ്കഥയാണ്‌.

ന്യൂജെന്‍ യുഗത്തില്‍ ഓണശംസയും ന്യൂജെന്‍ തന്നെ. ഇങ്ങനെ ന്യൂജെന്‍ രീതിയില്‍ ഒരു ഓണാശംസ സോഷ്യല്‍ മീഡിയയില്‍ ഓടി നടക്കുകയാണ്‌. കിങ്‌ മാവേലി ബ്രോയ്‌ക്കും കേരളമുണ്ടാക്കിയ ഭൂമാഫിയ പിതാമഹന്‍ പരശ്ശു അണ്ണനും അടക്കം എല്ലാ ബംഗാളി മച്ചാന്‍മാര്‍ക്കു വരെ ഓണം ആശംസിക്കുകയാണിവിടെ. ആരാണ്‌ ഇത്‌ തയ്യാറാക്കിയതെന്നോ പോസ്‌റ്റ്‌ ചെയ്‌തതെന്നോ അറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ ഈ ശബ്ദം ഏറ്റെടുത്തു കഴിഞ്ഞു. കേള്‍ക്കാം ഒരു ന്യൂജെന്‍ ഓണാശംസ.