മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ഫഹദ് നായകനാകുന്നു. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ പാവാടയാണ് മാര്‍ത്താണ്ഡന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജോജി തോമസ്.
