ഫഹദ് ഇന്ത്യന്‍ നയതന്ത്രജ്ഞനായി അഭിനയിക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഫഹദ് നയതന്ത്രജ്ഞനായി അഭിനയിക്കുന്നത്.
പാര്‍വതിയാണ് നായിക. കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കഥാകൃത്ത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. വിശ്വരൂപത്തിന്റെ ഛായാഗ്രാഹകന്‍ സാനു ആണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദ് ആണ് പ്രധാന ലൊക്കേഷൻ. ഇതാദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദിൽ വെച്ച് ചിത്രീകരിക്കുന്നത്. ഹൈദരാബാദ്, ദുബായ്, എറണാകുളം എന്നിവയാണ് മറ്റ് ലൊക്കേഷനുകൾ.
ആന്റോ ജോസഫ് ഫിലിം കന്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.