കഴിഞ്ഞവര്‍ഷം തീയറ്ററിലും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടിയ ചിത്രമാണ് കമ്മട്ടിപ്പാടം. വിനായകന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടികൊടുത്ത ചിത്രത്തില്‍ എന്നാല്‍ കഥ അവതരിപ്പിക്കപ്പെടുന്നത് കൃഷ്ണന്‍ എന്ന ദുല്‍ഖറിന്‍റെ കഥാപാത്രത്തിലൂടെയാണ്. ദുല്‍ഖര്‍ അഭിനയിച്ച ഈ റോള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ഫഹദ് ഫാസില്‍ ആയിരുന്നു. ഫഹദ് തന്നെയാണ് ഒരു വനിത മാഗസിന്‍ അഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയത്. എന്തുകൊണ്ട് ആ റോള്‍ ചെയ്തില്ലെന്നും ഫഹദ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
‘കമ്മട്ടിപ്പാട’വും ‘അന്നയും റസൂലും’ ഒരേസമയം എനിക്ക് ഓഫര്‍ ചെയ്ത പടങ്ങളാണ്. കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്റെ വേഷത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ എനിക്ക് റസൂലിലായിരുന്നു താല്‍പര്യമെന്ന് ഫഹദ് പറയുന്നു. എന്നാല്‍ അതിന് ശേഷവും കൃഷ്ണനാവാന്‍ വിളിച്ചിരുന്നെങ്കിലും പോകുമായിരുന്നില്ലെന്നാണ് ഫഹദ് പറയുന്നത്.
“ഒന്ന് ഞാന്‍ ആ സമയത്തെ കൊച്ചി കണ്ടിട്ടില്ല. ഞാന്‍ കാണുമ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറുണ്ട്. കടവന്ത്രയില്‍ വമ്പന്‍ ഫഌറ്റുകളുണ്ട്. പിന്നെ ദുല്‍ഖറിനെപ്പോലെ എനിക്ക് കൃഷ്ണനാവാന്‍ എനിക്ക് പറ്റില്ലെന്ന് ഫഹദ് തുറന്നു പറയുന്നു. കമ്മട്ടിപ്പാടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട്. ഗംഗ രാത്രിയില്‍ ഉയരത്തില്‍ കയറിയിരുന്ന് കൃഷ്ണനെ വിളിക്കുന്നത്. 'എടാ കൃഷ്ണാ, ഗംഗയാടാ' എന്ന്. അതൊന്നും ഒരു സംവിധായകന് പറഞ്ഞുകൊടുത്ത് ചെയ്യിക്കാന്‍ പറ്റുന്നതല്ലെന്ന് ഫഹദ് പറയുന്നു.
അഭിനേതാക്കള്‍ എന്ന നിലയില്‍ വിനായകനെയും ഫഹദിനെയും മുന്നില്‍ നിര്‍ത്തിയാല്‍ വിനായകനെയാവും താന്‍ തിരഞ്ഞെടുക്കുയെന്നും ഫഹദ് ഉറപ്പിച്ച് പറയുന്നു. “മഴ പെയ്യുന്നതും മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നതും രണ്ടും രണ്ടാണ്. എന്റെ അഭിനയം മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നത് പോലുമാകാം. വിനയന്റെ അഭിനയത്തില്‍ പക്ഷേ മഴ മാത്രമേയുള്ളൂ. അത് നാച്വറല്‍ ആണ്.." എന്നാണ് ഫഹദിന്‍റെ അഭിപ്രായം.
