കൊച്ചി: വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ നസ്രിയ അഭിനയത്തിലേയ്ക്കു തിരിച്ചു വരുമോ എന്നാണ് എല്ലാവരുടേയും സംശയം. മികച്ച അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണു നസ്രിയ എന്നു ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ പറയുന്നു. നസ്രിയ എന്ന ഭാര്യയേക്കുറിച്ച് അമേസിങ്ങ് എന്നാണു ഫഹദ് പറഞ്ഞത്.
ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ട് പുരോഗമിക്കുന്നതിനിടയിലാണു നസ്രിയ ആ ചോദ്യം ചോദിക്കുന്നത്. ഡോ തനിക്കെന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ ഇനിയുള്ള ജീവിതത്തില്‍ തന്നെ ഞാന്‍ നോക്കികൊള്ളാം എന്നു നസ്രിയ വാക്കു തന്നു. പരിചയപ്പെട്ടതില്‍ ഒരാള്‍ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടുള്ളു. അവരെ ഞാന്‍ കെട്ടുകയും ചെയ്തു എന്ന ഫഹദ് പറയുന്നു.
ഇരുവരും ഒരുമിച്ച് അഭിനയിക്കുമോ എന്നുള്ള കാര്യമൊക്കെ ആലോചിക്കേണ്ട കാര്യമാണ് എന്നു ഫഹദ് പറയുന്നു. അവള്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ല. നസ്രിയ അഭിനയിക്കുമ്പോള്‍ വീടു നോക്കി വീട്ടിലിരിക്കാനാണു തന്റെ തീരുമാനം എന്നും ഫഹദ് പറയുന്നു. ഒരു വനിത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്.
