ആലപ്പുഴ: തന്‍റെ പേരില്‍ ഫേസ്ബുക്കില്‍ വ്യജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്നു എന്ന പരാതിയുമായി നടന്‍ ഫഹദ് ഫാസില്‍ രംഗത്ത്. ഇത് സംബന്ധിച്ച് താരം പോലീസിന് പരാതി നല്‍കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് ഫഹദ് പരാതി നല്കിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കുറച്ചുകാലമായി ആക്ടീവാണെന്നും താനാണെന്ന് തെറ്റിദ്ധരിച്ചെത്തുന്നവരെ ഈ അക്കൗണ്ടുവഴി ബന്ധപ്പെടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ഫഹദ് പരാതിയില്‍ പറയുന്നു. മാസങ്ങളായി ഈ അക്കൗണ്ട് സജീവമാണെന്നും പരാതിയിലുണ്ട്.

അടുത്തതായി ഈദിന് ദൃസാക്ഷിയും തൊണ്ടിമുതലും എന്ന ചിത്രമാണ് ഫഹദിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.