മലയാളികളുടെ നേര്‍ചിത്രമായ പ്രകാശന്‍ എന്ന യുവാവിനെ സിനിമയില്‍ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്

സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. മലയാളികളുടെ നേര്‍ചിത്രമായ പ്രകാശന്‍ എന്ന യുവാവിനെ സിനിമയില്‍ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്.

 ഫുൾമൂൺ സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. പ്രകാശൻ ഒരു കല്ല്യാണം കൂടുന്നതും ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത് മൃഷ്ടാനും സദ്യ തട്ടി കുറ്റം പറഞ്ഞ് മടങ്ങുന്നതുമാണ് ടീസറിലുള്ളത്.

ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിഖില വിമലാണ് നായിക. ദേവിക സഞ്ജയ്, കെ.പി. എ.സി. അഞ്ജു കുര്യൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.

ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്കാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ച ചിത്രം. ഒരു ഇന്ത്യൻ പ്രണയകഥയാണ് ഫഹദും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ച ചിത്രം.