ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് ആയിരം കാണി. വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. ഇതാദ്യമായാണ് ഫഹദ് വേണുവിന്റെ സിനിമയില്‍ അഭിനയിക്കുന്നത്.
അതേസമയം പൃഥ്വിരാജിനെ നായകനാക്കിയും വേണു ഒരു സിനിമ ഒരുക്കുന്നുണ്ട്. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.
