ചുണ്ടന്‍ വള്ളങ്ങളുടെ കഥ പറയുന്നതാണ് ജിജോയുടെ അടുത്ത ചിത്രം

മലയാളികളുടെ പ്രിയ താരമാണ് ഫഹദ് ഫാസില്‍. കഥാപാത്രങ്ങളെ അനായാസം ഉള്‍ക്കൊണ്ട് മനോഹരമായി അവതരിപ്പിക്കുന്നതിലുള്ള മിടുക്ക് തന്നെയാണ് പ്രേക്ഷകര്‍ ഈ നടനെ അത്രയധികം ഇഷ്ടപ്പെടുന്നത്.

ഇപ്പോഴിതാ കേരളത്തില്‍ ആദ്യ ചുണ്ടന്‍ വള്ളം നിര്‍മിച്ചാളുടെ വേഷത്തില്‍ ഫഹദ് എത്തുകയാണ്. മലയാളത്തിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിചാത്തന്‍ സംവിധാനം ചെയ്ത ജിജോ പൊന്നൂസിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജിജോ തന്റെ പുതിയ ചിത്രവുമായി എത്തുന്നത്. 

 ഇന്ത്യന്‍ ചരിത്രത്തില്‍ ഐമാക്‌സ് ത്രിഡി സിനിമയാണ് അദ്ദേഹം ഒരുക്കുന്നതെന്നാണ് സൂചന. ജിജോ പൊന്നൂസ് സംവിധാനം ചെയ്ത രണ്ട് സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. പ്രേം നസീര്‍, മധു, മോഹന്‍ലാല്‍ , ശങ്കര്‍, മമ്മൂട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മിച്ച പടയോട്ടം, ത്രിഡി ചിത്രം മൈഡിയര്‍ കുട്ടിചാത്തനുമായിരുന്നു സംവിധാനം ചെയ്തത്.