കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് അഭിനയിക്കുമെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനാകുന്ന സിനിമയില്‍ ഫഹദ് അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് അഭിനയിക്കുമെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രജനികാന്തിന്റെ സുഹൃത്തായിട്ടാണ് ഫഹദ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വന്‍ പ്രതിഫലമാണ് രജനികാന്തിന് ലഭിക്കുകന്നും വാര്‍ത്തയുണ്ട്. 40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടി രൂപയായിരിക്കും രജനികാന്തിന് ലഭിക്കുക. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.