ഞാന്‍ മലയാളത്തില്‍ ജനിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയെറെ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റിയത് - ഫഹദ്

മികച്ച സഹനടനുളള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ഫഹദ് ഫാസിലിന്‍റെ ആദ്യ പ്രതികരണമെത്തി. വളരെയധികം സന്തോഷമുണ്ട് എന്നാണ് ഫഹദിന്‍റെ ആദ്യ പ്രതികരണം. 'എന്‍റെ ഇഷ്ടത്തിനുളള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമോ എന്നായിരുന്നു എന്‍റെ സംശയം. ഞാന്‍ മലയാളത്തില്‍ ജനിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയെറെ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റിയത്. അതൊരു ഭാഗ്യമായി കാണുന്നു' എന്നും ഫഹദ് മാധ്യമങ്ങളോട് പറഞ്ഞു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനാണ് ഫഹദിന് പുരസ്കാരം ലഭിച്ചത്. ' പുരസ്കാരങ്ങള്‍ക്ക് പുറമെ തിയറ്ററുകളില്‍ ചിത്രം വിജയിക്കുന്നതിലാണ് എന്‍റെ സന്തോഷം. വളരെയധികം വെല്ലുവിളിയുത്തിയ കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും. പൊലീസ് സ്റ്റേഷനില്‍ ഇതുവരെ കയറിയിട്ടില്ലാത്ത തനിക്ക് ഒരു കള്ളന്‍റെ വേഷം ചെയ്യുക എന്നതായിരുന്നു വെല്ലുവിളി എന്നും ഫഹദ് കൂട്ടിചേര്‍ത്തു.