ഫഹദ് ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറില്‍ നായകനാകുന്നു. റാഫിയാണ് ചിത്രം തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

കോളേജ് പ്രൊഫസര്‍മാരായ മാതാപിതാക്കളുടെ കര്‍ശന നിയന്ത്രണത്തില്‍ വളരുന്ന ഗൗതം എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.


ഗൗതം എന്ന ചെറുപ്പക്കാരനായിട്ടാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നമിതാ പ്രമോദ് ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, സൗബിന്‍, ശ്രിദ്ധ, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.